പൊലീസ് വേഷത്തിൽ ഞെട്ടിക്കാൻ ഷൈൻ ടോം ചാക്കോ! 'ദി പ്രൊട്ടക്ടർ' ജൂൺ 13ന്

the prtecter
വെബ് ഡെസ്ക്

Published on May 29, 2025, 07:45 PM | 1 min read

കൊച്ചി: ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടർ' റിലീസ് അനൗൺസ്മെൻറ് പോസ്റ്റർ പുറത്ത്. ജൂൺ 13നാണ് ചിത്രത്തിൻറെ റിലീസ്. പൊലീസ് വേഷത്തിലാണ് ഷൈൻ എത്തുന്നത്. അമ്പാട്ട് ഫിലിംസിൻറെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി എം മനു സംവിധാനം നി‍ർവ്വഹിക്കുന്നതാണ് ചിത്രം. 'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിൾ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിൻറെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളിൽ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിക്കാനാണ് താരത്തിൻറെ വരവ് എന്നാണ് സൂചന.


റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററിൽ സിനിമയിലെ പ്രധാന താരങ്ങളെയെല്ലാം കാണിച്ചിട്ടുണ്ട്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അജേഷ് ആൻറണിയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.


ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആൻറണി, ബിജിഎം: സെജോ ജോൺ, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home