‘കൂലി’ ഒടിടിയിലേക്ക്; സ്ട്രീമിങ് സെപ്റ്റംബർ 11 മുതൽ

ചെന്നൈ: ലോകേഷ്- രജനീകാന്ത് ചിത്രം കൂലി ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയിൽ സെപ്റ്റംബർ 11 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ആഗസ്ത് 14ന് റിലീസ് ചെയ്ത ചിത്രം 510 കോടിയാണ് ഇതുവരെ കളക്ട് ചെയ്തത്. ലോകേഷിന്റെ തന്നെ വിജയ് ചിത്രം ‘ലിയോ’യുടെ ആദ്യദിന റെക്കോർഡ് കൂലി തകർത്തിരുന്നു. 148.5 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന വേൾഡ് വൈഡ് ഗ്രോസ് കലക്‌ഷൻ.
രജനീകാന്തിനൊപ്പം ബോളിവുഡ് താരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാള നടൻ സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ചപ്പോൾ, ക്യാമറ കൈകാര്യം ചെയ്തത് ഗിരീഷ് ഗംഗാധരൻ ആയിരുന്നു.









0 comments