ജയിലർ 2 ഷൂട്ടിങ്ങിനായി രജനീകാന്ത് അട്ടപ്പാടിയിൽ; വീഡിയോ വൈറൽ

rajnikanthinattappady
വെബ് ഡെസ്ക്

Published on Apr 13, 2025, 09:47 PM | 1 min read

പാലക്കാട്: ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തില്‍ എത്തിയതിന്റെ വീഡിയോ സമൂ​‌ഹമാധ്യമങ്ങളിൽ വൈറലാകുന്നു. അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. പാലക്കാട് ആനക്കട്ടിയിലെത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ ജെയിലറിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്.


തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വെള്ള ഇന്നോവയിൽ എത്തിയ താരത്തെ കാത്ത് ആനക്കട്ടിയിലെ ടെസ്‌കേഴ്‌സ് ഹില്‍ ആഡംബര റിസോര്‍ട്ടിന്റെ പുറത്ത് ആരാധകരുണ്ടായിരുന്നു. കാറില്‍നിന്ന് പുറത്തിറങ്ങി രജനീകാന്ത് ആരാധകരെ അഭിവാ​ദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വെള്ള മുണ്ടും കുര്‍ത്തയും ധരിച്ചെത്തിയ താരത്തെ തലൈവാ എന്ന് ആരാധകര്‍ വിളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home