പനമ്പിള്ളി നഗറിൽ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും; പ്രിയദർശൻ ചിത്രത്തിന് കൊച്ചിയിൽ തുടക്കം

AKSHAYKUMAR
വെബ് ഡെസ്ക്

Published on Aug 24, 2025, 10:58 AM | 1 min read

മലയാളത്തിന്‍റെ സ്വന്തം സംവിധായകൻ പ്രിയദർശന്‍റെ പുതിയ ബോളിവുഡ് ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. പനമ്പിള്ളി നഗറിലെ ചായക്കടയ്ക്ക് മുന്നിൽ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ സോഷ്യൽ മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന് 'ഹയ്‍വാൻ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ബോളിവുഡിൽ ഒട്ടേറെ കോമഡി എന്‍റർടെയ്നറുകള്‍ ഒരുക്കിയ പ്രിയന്‍റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ൻ ത്രില്ലറാണെന്നാണ് സൂചന.


ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് വീണ്ടുമെത്തുന്നത്. 'തഷാൻ' ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന് ഇനി വാഗമൺ, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകള്‍.



deshabhimani section

Related News

View More
0 comments
Sort by

Home