നാനി ചിത്രം ‘ഹിറ്റ് 3’ നാളെ മുതൽ

nani hit
വെബ് ഡെസ്ക്

Published on Apr 30, 2025, 05:55 PM | 1 min read

കൊച്ചി: തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ നാളെ ലോകവ്യാപകമായി റിലീസ്‌ ചെയ്യും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഏതാനും ദിവസം മുൻപ് ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന "ഹിറ്റ് 3", ഹിറ്റ് ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രം കൂടിയാണ്.


നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. മാസ്സ് ആക്ഷൻ ചിത്രമാണ് ഹിറ്റ് 3 എന്നാണ് ഇതിൻ്റെ ട്രെയ്‌ലർ നൽകുന്ന സൂചന. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. വളരെ വയലൻ്റ് ആയതും, അതിശക്തവുമായ പോലീസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമാണ് നാനിയുടെ അർജുൻ സർക്കാർ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.


ഛായാഗ്രഹണം: സാനു ജോൺ വർഗീസ്, സംഗീതം: മിക്കി ജെ മേയർ, എഡിറ്റർ: കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീ നാഗേന്ദ്ര തങ്കാല, രചന: ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ: അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ: വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ: നാനി കമരുസു, SFX: സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് : എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർ



deshabhimani section

Related News

View More
0 comments
Sort by

Home