ഒരു മാസത്തിൽ രണ്ട് ഹിറ്റുകളെന്ന നേട്ടം; ഇനിയും മോഹൻലാൽ 'തുടരും'

MOHANLAL
വെബ് ഡെസ്ക്

Published on May 15, 2025, 05:06 PM | 2 min read

കണ്ണുകൾ കൊണ്ട് കഥപറയുന്ന, വിരൽത്തുമ്പുകൾ കൊണ്ട് പോലും അഭിനയിക്കുന്ന വിസ്മയമാണ് മലയാളികൾക്ക് മോഹൻലാൽ. ആദ്യ ചിത്രം മുതൽ തന്നെ പ്രേഷകർക്ക് പ്രിയങ്കരനായി, ഇഷ്ടതാരമായി. ഓരോ സിനിമ കഴിയും തോറും അടങ്ങാത്ത ആവേശമായിരുന്നു ആരാധകർക്ക്. ക്ലീഷേ എന്നോ, ആവർത്തനമെന്നോ പറഞ്ഞ് വിമർശിച്ചാലും രഹസ്യമായെങ്കിലും ആ മാസ് ആക്ഷൻ പടങ്ങൾ ആസ്വദിക്കാത്തവരുണ്ടാവില്ല. മോഹൻലാലിന്റെ ഒരു സിനിമ തിയറ്ററിലുണ്ടെങ്കിൽ കൊടുക്കുന്ന പണത്തിന് കാഴ്ചക്കാർക്ക് നഷ്ടമുണ്ടാകില്ല എന്ന കോൺഫിഡൻസ് എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ ഇടയ്ക്കുവച്ചെപ്പോഴോ ആ ട്രാക്കിൽ നിന്നും മലയാളത്തിന്റെ പ്രിയ നായകൻ പതിയെ നീങ്ങി തുടങ്ങി. മോഹൻലാലിന് ഇതെന്തുപറ്റി എന്ന് പലരും അടക്കം പറഞ്ഞു. പഴയ ലാലേട്ടനെ തിരികെ വേണമെന്ന് ആരാധകരും ആവശ്യപ്പെട്ടു.


empuraan


മോഹൻലാലിന്റേതായി ഒടുവിൽ തീയറ്ററിൽ ഇറങ്ങിയ രണ്ട് ചിത്രങ്ങൾ ഇവയ്ക്കെല്ലാമുള്ള ഉത്തരമായിരുന്നു. ഒരു ഡയറക്ടറുടെ നിർദേശപ്രകാരം കഥാപാത്രത്തെ മിനുക്കിയെടുക്കാൻ കഴിയുന്ന മോഹൻലാലിന്റെ ചരിത്രം വീണ്ടും ആവർത്തിക്കുകയായിരുന്നു. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾ പ്രേഷകരുടെ ഹൃദയത്തിൽ മാത്രമല്ല ബോക്സ് ഓഫീസിലും ഹിറ്റടിച്ചു. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'തുടരും' കഴിഞ്ഞ ദിവസം ആ​ഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ചിദംബരം സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ 'മഞ്ഞുമ്മൽബോയ്സും', ഈ വർഷം മാർച്ച് 27ന് തിയറ്ററിലെത്തിയ പൃഥ്വിരാജ് സുകുമാരൻ ചിത്രം 'എമ്പുരാനു'മാണ് മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ കയറിയ മറ്റ് സിനിമകൾ.


thudarum


ഒരു മാസത്തിൽ രണ്ട് ഹിറ്റുകൾ


അഭിനയിച്ച രണ്ട് സിനിമകളും ഒരു മാസത്തിനുള്ളിൽ 200 കോടി ക്ലബിൽ കയറിയെന്ന അപൂർവ നേട്ടവും ഇനി മോഹൻലാലിന് സ്വന്തം. 'എമ്പുരാനി'ലെ അബ്രാം ഖുറേഷിയേയും സ്റ്റീഫൻ നെടുമ്പള്ളിയെയും ഇഷ്ടപ്പെട്ട പ്രേഷകർ തുടരുമിലെ ഷൺമുഖനെയും ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇരു സിനിമകളിലും കഥാപാത്രത്തിന് ആവശ്യമായ എല്ലാ ഇമോഷനുകളും പ്രകടമായിരുന്നു. ചില സോഷ്യൽ മീഡിയ കമന്റുകളും പോസ്റ്റുകളും വായിച്ചാൽ പലപ്പോഴായി പ്രേഷകർ ആവശ്യപ്പെട്ട മോഹൻലാൽ ഇതായിരുന്നു എന്ന് തോന്നും. അഭിനയത്തിനൊപ്പം സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരുടെ സംഭാവനയും വിസ്മരിക്കുവുന്നതല്ല. നല്ല കഥകൾ വരട്ടെ, മികച്ച സിനിമകളുണ്ടാകട്ടെ, മോഹൻലാൽ ഇവിടെ ഇനിയും തുടരും...


Empuraan




deshabhimani section

Related News

View More
0 comments
Sort by

Home