ആൻ്റണി വർഗീസ് പെപ്പെ ചിത്രം കാട്ടാളന്റെ ചിത്രീകരണം ആരംഭിച്ചു

kattalan shooting
വെബ് ഡെസ്ക്

Published on Sep 30, 2025, 09:05 PM | 1 min read

കൊച്ചി: സൂപ്പർഹിറ്റ് ചിത്രം മാർക്കോയ്ക്ക് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിക്കുന്ന പുതിയ സിനിമ കാട്ടാളന്റെ ചിത്രീകരണം തായ്ലൻഡിൽ ആരംഭിച്ചു. ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ പോൾ ജോർജ്ജ് ആണ് .


ലോകപ്രശസ്ത ആയോധനകല ചിത്രമായ ഓങ്-ബാക്കിൻ്റെ സ്റ്റണ്ട് കോറിയോഗ്രാഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രീകരണം നടത്തുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയുടെ രംഗങ്ങളും തായ്‌ലൻഡിൽ ഷൂട്ട് ചെയ്യും.


മലയാളത്തിന് പുറമെ പാൻ ഇന്ത്യൻ താരങ്ങളും ചിത്രത്തിലുണ്ട്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ് രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു.



50 കോടി രൂപയാണ് ചിത്രത്തിൻ്റെ മുതൽമുടക്ക്. ഈ സിനിമയിൽ പെപ്പെ തൻ്റെ യഥാർത്ഥ പേരായ ആൻ്റണി വർഗീസ് എന്ന പേരിലാണ് എത്തുന്നത്.


ഓങ്-ബാക്ക് 2, ബാഹുബലി 2 കൺക്ലൂഷൻ, ജവാൻ തുടങ്ങി പല സിനിമകൾക്കും ആക്ഷൻ ഒരുക്കിയ കെച്ച കെംബഡികെയാണ് 'കാട്ടാളനിലെ' ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.


കന്നഡയിലെ പ്രമുഖ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. കാന്താര ചാപ്റ്റർ 2ന് ശേഷം അജനീഷ് സംഗീതം ചെയ്യുന്ന ചിത്രമാണ് കാട്ടാളൻ എന്ന പ്രത്യേകതയുമുണ്ട്.


സംഭാഷണം ഉണ്ണി ആർ ഒരുക്കുന്നു. എഡിറ്റിംഗ് ഷമീർ മുഹമ്മദും, ഛായാഗ്രഹണം രെണദേവുമാണ്. ഓഡിയോഗ്രഫി: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫർ: ഷെരീഫ്, പിആർഒ: ആതിര ദിൽജിത്ത്



deshabhimani section

Related News

View More
0 comments
Sort by

Home