വിഷ്ണു മഞ്ചു, അക്ഷയ് കുമാർ, മോഹൻലാൽ, പ്രഭാസ് ഒന്നിക്കുന്ന ‘കണ്ണപ്പ’; രണ്ടാം ടീസർ പുറത്ത്

വെബ് ഡെസ്ക്

Published on Mar 01, 2025, 12:39 PM | 1 min read

കൊച്ചി: പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരും അതിഥി വേഷത്തിലെത്തുന്ന ചിത്രം 2025 ഏപ്രിൽ 25 ന് ലോകവ്യാപകമായി റിലീസ്‌ ചെയ്യും. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്റ്‌സ്‌ എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.


അക്ഷയ് കുമാർ ശിവനായും മോഹൻലാൽ കിരാതനായും സിനിമയിൽ വേഷമിടുന്നു. പ്രഭാസ്‌ രുദ്ര എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ എന്നിവരുടെ ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.


ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ - ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.



deshabhimani section

Related News

View More
0 comments
Sort by

Home