Deshabhimani

നേട്ടം കൊയ്‍ത് 'കണ്ണപ്പ'; ഹിന്ദി പതിപ്പിന്റെ സാറ്റലൈറ്റ് റൈറ്റില്‍ റെക്കോഡ് തുക

KANNAPPA
വെബ് ഡെസ്ക്

Published on Jul 02, 2025, 06:09 PM | 1 min read

മുംബൈ: സൂപ്പര്‍താരങ്ങളുടെ അതിഥിവേഷങ്ങള്‍ കൊണ്ടുകൂടി പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് തെലുങ്ക് ചിത്രം കണപ്പ. വിഷ്ണു മഞ്ചു നായകനായ ചിത്രത്തില്‍ മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും പ്രാധാന്യമുള്ള അതിഥിവേഷങ്ങളില്‍ എത്തുന്നുണ്ട്. എപിക് ഡിവോഷണല്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം മുകേഷ് കുമാര്‍ സിം​ഗ് ആണ്.


ഇപ്പോഴിതാ ഒരു ബോക്സ് ഓഫീസ് ഇതര സാമ്പത്തിക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രത്തിലൂടെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ ഹിന്ദി സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ. 20 കോടിക്കാണ് മുംബൈ ആസ്ഥാനമായുള്ള ഒരു ഏജൻസി സിനിമയുടെ ഹിന്ദി സാറ്റലൈറ്റ് അവകാശം നേടിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. തെലുങ്ക് മാധ്യമങ്ങളും ടോളിവുഡ് ട്രേഡ് അനലിസ്റ്റുകളും ഇത സ്ഥിരീകരിക്കുന്നുണ്ട്. ഒരു വിഷ്ണു മഞ്ചു ചിത്രത്തെ സംബന്ധിച്ച് വലിയ തുകയാണ് ഇത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ജൂണ്‍ 27 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.


ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യം ഉൾകൊള്ളുന്ന ചിത്രം ഭക്തിയുടെ പശ്ചാത്തലമുള്ള ഒന്നാണ്. വിഷ്ണു മഞ്ചു തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്റ്ററി, എവി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.


ചിത്രത്തിന്റെ ഒടിടി അവകാശങ്ങളിലാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. അവയ്ക്ക് ഇതിലും ഉയർന്ന വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home