ഹോംബാലെ ഫിലിംസും ഹൃതിക് റോഷനും ഒരുമിക്കുന്നു

സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്. തങ്ങളുടെ അടുത്ത ചിത്രത്തിൽ ഹൃതിക് റോഷൻ നായകനാണെന്ന വാർത്ത സോഷ്യൽ മീഡിയൽ വൻ ചർച്ചയായി മാറി. "ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ ഇവിടെ തുടങ്ങുന്നു.... മഹാവിസ്ഫോടനത്തിന് സമയമായിരിക്കുന്നു." എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകളും തകരുമെന്നാണ് ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. HRITHIK+HOMBALE എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. കെജിഎഫ് ചാപ്റ്റർ 1, 2, സലാർ: പാർട്ട് 1 - സീസ്ഫയർ, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പാൻ-ഇന്ത്യൻ സിനിമകൾ ഹോംബാലെ ഫിലിംസിന്റേതാണ്. ഹോംബാലെ ഫിലിംസിന്റെ എല്ലാ ചിത്രങ്ങളും തന്നെ ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ ആയതിനാൽ പുതിയ ചിത്രത്തിനെയും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പിർഓ- മഞ്ജു ഗോപിനാഥ്.









0 comments