രാജു താന്നിക്കൽ വിമതനായി മത്സരിക്കും; ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

ആലപ്പുഴ: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതനായി മൽസരിക്കുന്ന ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി രാജു താന്നിക്കൽ സ്ഥാനം രാജിവച്ചു. രണ്ടുതവണ മുനിസിപ്പൽ കൗൺസിലറായിരുന്ന രാജു താന്നിക്കലിനെ, തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തഴയുകയായിരുന്നു.
ഡിസിസി ജനറൽ സെക്രട്ടറിയായ തനിക്ക് കളപ്പുര വാർഡിൽ മത്സരിക്കാൻ അവസരം നൽകണമെന്ന് രാജു താന്നിക്കൽ ഡിസിസിയോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് വാർഡ് കൺവെൻഷനിൽ ഈ ആവശ്യം ഉന്നയിച്ച രാജു താന്നിക്കലിനെയും അനുയായികളെയും മറ്റ് പ്രവർത്തകർ കയ്യേറ്റം ചെയ്തു.
പവർഹൗസ് മണ്ഡലം പ്രസിഡന്റ് ബെന്നി ജോസഫിനാണ് കോൺഗ്രസ് സീറ്റുനൽകിയത്. ഇതിൽ പ്രതിഷേധിച്ച് റിബലായി പത്രിക നൽകിയ രാജു താന്നിക്കൽ തിങ്കളാഴ്ച ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.







0 comments