പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യപ്രതിഭയാണ് ധർമേന്ദ്ര: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ബോളിവുഡ് താരം ധർമേന്ദ്രയുടെ വിയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ആറ് പതിറ്റാണ്ടിലധികം ബോളിവുഡിനെ ത്രസിപ്പിച്ച ഇതിഹാസ താരമാണ് വിടവാങ്ങിയിരിക്കുന്നത് എന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ധർമേന്ദ്രയുടെ താരമൂല്യം ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം ഇന്ത്യൻ സിനിമാരാധകർക്കിടയിൽ പടർന്നുപന്തലിച്ചിരുന്നു. ദിൽ ഭി തേരാ ഹം ഭി തേരായിൽ തുടങ്ങി പുറത്തിറങ്ങാനിരിക്കുന്ന ഇക്കിസ് വരെ നിരവധി സിനിമകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. വിദേശ ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപര്യം കാണിക്കാതിരുന്നപ്പോഴും വിദേശ പ്രേക്ഷകരുടെ സ്നേഹവും അദ്ദേഹത്തെ തേടിയെത്തി. ബോളിവുഡിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളിൽ ഒരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
ധർമേന്ദ്രയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും എണ്ണമറ്റ ആരാധകരുടെയും വേദനയിൽ പങ്കുചേരുന്നതായും അറിയിച്ചു.







0 comments