ആവേശം ഉച്ചസ്ഥായിയിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ 72,005 സ്ഥാനാർഥികൾ ജനവിധി തേടും

തിരുവനന്തപുരം: മത്സര ചിത്രം തെളിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 72,005 സ്ഥാനാർഥികൾ ജനവിധി തേടും. 37,786 വനിതകളും 34,218പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് മത്സരിക്കുന്നത്. കണക്കുകളിൽ നേരിയ വ്യത്യാസം വന്നേക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആയതോടെ ആവേശം ഉച്ചസ്ഥായിയിൽ എത്തി. തിങ്കളാഴ്‌ച പകൽ 3 വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയം. അവസാന മണിക്കൂറിലും വിമതരെ പിന്തിരിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു യുഡിഎഫും ബിജെപിയും. എന്നാൽ അനുനയ നീക്കം മിക്കയിടത്തും ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതാണ് അന്തിമ പട്ടിക.
അതേ സമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം നേരത്തെ പൂർത്തിയാക്കി എൽഡിഎഫ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. അന്തിമ സ്ഥാനാർഥി പട്ടിക ആയതോടെ സ്ഥാനാർഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു.








0 comments