ബീമാപള്ളി ഉറൂസ്; ആയിരങ്ങളെത്തി

ഉറൂസിന്റെ ഭാഗമായി അലങ്കരിച്ച ബീമാപള്ളി
തിരുവനന്തപുരം
ഉറൂസിന് കൊടിയേറിയതോടെ ബീമാപള്ളിയിലേക്ക് അണമുറിയാത്ത ജനപ്രവാഹം. മൂന്നാം ദിനമായ തിങ്കളാഴ്‌ച മഴയെപ്പോലും അവഗണിച്ചാണ് കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി വിശ്വാസികളെത്തിയത്. ഡിസംബർ രണ്ടിന് രാത്രി പട്ടണ പ്രദക്ഷിണത്തോടെ ഉറൂസിന് സമാപനമാകും. ഹരിതചട്ടം പാലിച്ചാണ് ഉറൂസ്. സ്‌ത്രീ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പള്ളിയിലും പരിസരങ്ങളിലുമായി സിസിടിവി സ്ഥാപിച്ച് നീരിക്ഷണം ശക്തമാക്കി. സേവ ന സന്നദ്ധരായി ഉറൂസ് വളന്റിയർമാരും രംഗത്തുണ്ട്.








0 comments