'കൂലി' ഉണ്ടാക്കിയ ഹൈപ്പ് മുഴുവൻ ഒറ്റയടിക്ക് ഇല്ലാതായി: പേരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയ

മുംബൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. രജനികാന്ത് നായകനായെത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കൊക്കെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഓഗസ്റ്റ് 14നാണ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായെത്തുന്ന ചിത്രത്തിന്റെ ഗ്രാൻഡ് റിലീസ്.
എന്നാലിപ്പോൾ ചർച്ചയാകുന്നത് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര് മാറ്റുന്നതാണ്. മറ്റു ഭാഷകളിൽ കൂലി എന്ന പേരിൽ തന്നെയെത്തുന്ന ചിത്രം ഹിന്ദിയിലെത്തുന്നത് മജ്ദൂര്‍ എന്ന പേരിലാണ്. ഇതിനെതിരെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
ജൂൺ 25 ന് പുറത്തിറങ്ങുന്ന "ചികിതു" എന്ന ഗാനത്തിന്റെ പുതിയ പ്രൊമോയിലാണ് ടൈറ്റിൽ മാറ്റം വെളിപ്പെടുത്തിയത്. കൂലി ഹിന്ദിയിലും ഉപയോഗിക്കുന്ന വാക്കല്ലേ പിന്നെന്തിനാണ് ആശയക്കുഴപ്പമുണ്ടാക്കാൻ പേര് മാറ്റിയത് എന്നാണ് ആരാധകരുടെ ചോദ്യം. ആശയക്കുഴപ്പമുണ്ടാകുന്നത് കൂലിയുടെ കളക്ഷനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ വാദം.









0 comments