ശക്തിമാന് വേണ്ടി ബേസിലിന് ബോളിവുഡിൽ നഷ്‌ടമായത് രണ്ടു വർഷം: അനുരാഗ് കശ്യപ്

തിരുവനന്തപുരം: ‘ശക്തിമാൻ’ സിനിമയ്ക്കായി വേണ്ടി സംവിധായകനും നടനുമായ ബേസിൽ ജോസഫ് ബോളിവുഡിൽ രണ്ടുവർഷം നഷ്‌ടപ്പെട്ടുവെന്ന് സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞു.
ഈ ഇൻഡസ്ട്രിയിൽ എങ്ങനെ പിടിച്ചുനിൽക്കുന്നു എന്ന് ബേസിൽ ചോദിച്ചുവെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തി. രൺവീർ സിങ്ങിനെ നായകനാക്കി സോണി പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രം ബേസിൽ സംവിധാനം ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു.
'അവാർഡ് ഫങ്ഷന് പോയപ്പോൾ ഞാൻ ബേസിലിനെ കണ്ടു. ബേസിൽ ഒരു മികച്ച നടനാണ്. വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്‌ത ബേസിലിനോട് ഇത് എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചപ്പോഴാണ് ശക്തിമാന് വേണ്ടി കരിയറിലെ വിലയേറിയ രണ്ടുവർഷം പാഴാക്കിയ കാര്യം ബേസിൽ പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നതെന്ന് മറുപടി നൽകി’– അനുരാഗ് കശ്യപ് പറഞ്ഞു.









0 comments