പ്രേമം അടിമുടി പ്രേമം, പ്രേംപാറ്റ ഒരു മുഴുനീള എൻഎസ്എസ് ക്യാമ്പ് പടം

കൊച്ചി: ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. എൻഎസ്എസ് ക്യാമ്പിനെ അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്ക് 'പ്രേംപാറ്റ' എന്നാണ് സിനിമയുടെ പേര് നൽകിയിരിക്കുന്നത്.
ജോമോൻ ജ്യോതിർ, മംമ്ത മോഹൻദാസ്, ജുനൈസ്, സാഫ്‌ബോയ്, സൈജു കുറുപ്പ്, രാജേഷ് മാധവൻ, സിദ്ധിഖ്, സഞ്ജു ശിവറാം, ഇർഷാദ്, സുജിത് ശങ്കർ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഹനാൻ ഷാ തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്. അങ്കിത് മേനോൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഷാജി കുമാർ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എൻഎസ്എസ് ക്യാമ്പിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻഎസ്എസ് ക്യാമ്പ് പടമാണിതെന്നാണ് ടീം പറയുന്നത്. എക്സ്ട്രാ ഡീസന്റ്, ആയിഷ തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് ആമിർ പള്ളിക്കൽ.









0 comments