ആമിർ പള്ളിക്കൽ ആൻഡ്‌ ലിജീഷ് കുമാർ പടം ലോഡിങ്

lijeesh
വെബ് ഡെസ്ക്

Published on Sep 21, 2025, 09:17 PM | 1 min read

തിരുവനന്തപുരം: യുവ എഴുത്തുകാരൻ ലിജീഷ് കുമാറും സംവിധായകൻ ആമിർ പള്ളിക്കലും ചേർന്ന്‌ സിനിമ ഒരുങ്ങുന്നു. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റും പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നടക്കും.  ‘പ്രേമം - യൗവനം - നൊസ്റ്റാൾജിയ’ എന്ന കോംബിനേഷനിലായിരിക്കും ചിത്രമെന്ന് ലിജീഷ് കുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ആയിഷ, ഇ ഡി എന്നിവയാണ്‌ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.


പോസ്റ്റിന്റെ പ‍ൂർണരൂപം:

"സുഹൃത്തുക്കൾക്ക് വേണ്ടി എന്തു സാഹസവും ചെയ്യും എന്നൊരു ദുഷ്പേര് എനിക്ക് പണ്ടേയുണ്ട്. ആമിർ പ്രിയപ്പെട്ട സുഹൃത്താണ്. ഇത് ആമിറിനു വേണ്ടിയാണ്.


ആയിഷയും ED യും കഴിഞ്ഞ് ഒരു ദിവസം ആമിർ വന്നു പറഞ്ഞു, “നമുക്കൊരു പടം ചെയ്യണം.” എന്തും പോവും ആമിറിൻ്റെ വണ്ടിയിലെന്ന് ചെയ്ത രണ്ടു സിനിമകളുടെ ഡൈവേഴ്സിറ്റി വെച്ച് എനിക്കറിയാം. അതുകൊണ്ട് ഞാനൂന്നി ചോദിച്ചു, ഇനി എന്തു പടം ചെയ്യണമെന്നാണ് മനസിൽ ? “കൊമേഴ്സ്യലാവണം” ആമിറ് പറഞ്ഞു. “യൂത്താണ് രസം, ഒരു നൊസ്റ്റാൾജിക് ഫീലൊക്കെ കിട്ടണം, ലൗ ട്രാക്കാണെങ്കിൽ സന്തോഷം..” ആമിറങ്ങനെ ആഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടിരുന്നു.


പ്രേമം - യൗവനം - നൊസ്റ്റാൾജിയ !! കോമ്പിനേഷനൊക്കെ രസമുണ്ട്. പക്ഷേ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന ഒരുത്തനോടു തന്നെ ഇതു പറയണം. ആമിറ് പക്ഷേ പറയും, പറഞ്ഞോണ്ടിരിക്കും. നിങ്ങളെക്കൊണ്ട് പറ്റും പറ്റുമെന്ന് മോട്ടോറാക്കാൻ ആമിറിനെക്കഴിഞ്ഞേ ആളുള്ളൂ. അങ്ങനെ ഒടുവിൽ അത് സംഭവിക്കുകയാണ്. മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻ.എസ്.എസ് ക്യാമ്പുപടം.


ആമിർ പള്ളിക്കലിൻ്റെ സംവിധാനത്തിൽ എന്റെ ആദ്യ സിനിമ , Loading first'"



deshabhimani section

Related News

View More
0 comments
Sort by

Home