'എനിക്ക് കൂൾ ടൈമും സ്പെഷ്യലുമാണ് കുമ്പളങ്ങി നൈറ്റ്സ്': ഷെയിൻ നിഗം

കൊച്ചി: ഒരു കൂൾ ടൈം അതാണ് എനിക്ക് കുമ്പളങ്ങി നൈറ്റ്സ് എന്ന് നടൻ ഷെയിൻ നിഗം. കുമ്പളങ്ങി വളരെ സ്‌പെഷ്യൽ ആണെന്നും ഒരുപരിധിവരെ ബോബി താൻ തന്നെയാണെന്നും ഷെയിൻ പറഞ്ഞു. നടിയും അവതാരകയുമായ പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
' ലഗൂൺ ചിൽ എന്ന പാട്ടാണ് ആ സിനിമയുടെ കാര്യം പറയുമ്പോൾ മനസിലേക്ക് വരുക. ഒരുപാട് ഇഷ്ട്ടപ്പെട്ട കഥാപാത്രവും സിനിമയുമാണ് കുമ്പളങ്ങി നൈറ്റ്സ്. ഒരു Breezy, Cool ടൈം അതാണ് എനിക്ക് കുമ്പളങ്ങി നൈറ്റ്സ്, എന്ത് പ്രഹസനമാണ് സജി, കിഡ്‌നി വേണോ?, ഇതൊക്കെ പിന്നീട് ഹിറ്റ് ആകുമെന്ന് ഓർത്ത് പറഞ്ഞ ഡയലോഗുകൾ അല്ല. ആ കാലഘട്ടം എന്നും ഓർമയിൽ ഉണ്ടാകും. എനിക്ക് വളരെ സ്പെഷ്യൽ ആണ് ആ സിനിമ'- താരം പറഞ്ഞു.
ഷെയിൻ നിഗം നായകനായി എത്തിയ 'ബൾട്ടി'ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്.









0 comments