കമൽഹാസൻ–അൻപറിവ് സഹോദരങ്ങൾ–ശ്യാം പുഷ്കരൻ; പ്രതീക്ഷയിൽ സിനിമാലോകം

ചെന്നെ
കമൽഹാസന്റെ അടുത്ത ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പുതുതലമുറ ചിത്രങ്ങൾക്ക് തുടക്കം കുറച്ചവരിൽ പ്രധാനിയായ ശ്യാം പുഷ്കരൻ. സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് സഹോദരങ്ങളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആഷിഖ് അബുവിന്റെ സാൾട്ട് ആൻഡ് പെപ്പറിലൂടെയാണ് ശ്യാം പുഷ്കരൻ ആദ്യം എഴുത്തുകാരനായി എത്തിയത്. ‘ഇയോബിന്റെ പുസ്തകം’, ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘മായാനദി’ ‘ജോജി’, ‘റൈഫിൾ ക്ലബ്’ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയത് ശ്യാമാണ്.
‘കെജിഎഫ്’, ‘കൈതി’, ‘വിക്രം’, ‘ലിയോ’, ‘ആർഡിഎക്സ്’ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഘട്ടനമൊരുക്കി ഹിറ്റയാവരാണ് അൻപറിവ് മാസ്റ്റേഴ്സ്. ഇവരുടെ ആദ്യ സംവിധാന സംരംഭമാണ് ഇത്.









0 comments