കാല എപ്രിൽ 27ന് തിയേറ്ററുകളിൽ

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്റ്റെൽ മന്നൻ രജനികാന്തിന്റെ കാല എപ്രിൽ 27ന് തിയേറ്ററുകളിലെത്തും. കബാലിക്കു ശേഷം പാ രജ്ഞിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ മുംബൈ അധോലോകത്തെ തമിഴരുടെ നേതാവായാണ് രജനികാന്ത് വേഷമിടുന്നത്. ബോളിവുഡ് നടി ഹ്യൂമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവ് നാന പടേക്കർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടനും രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ ഭർത്താവുമായ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം സന്തോഷ് നാരായണൻ.









0 comments