ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'കര്‍വാന്‍'; ജൂണ്‍ ഒന്നിന് തീയേറ്ററുകളിലെത്തും

കൊച്ചി > ദുല്‍ഖര്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ ജൂണ്‍ ഒന്നിന് റിലീസ് ചെയ്യും. താരം തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റ് അറിയിച്ചത്.
പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ ദുല്‍ഖറിനൊപ്പമുണ്ട്. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'ഗേള്‍ ഇന്‍ ദി സിറ്റി' എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് നായിക. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കേരളത്തില്‍ വച്ചാണ് ചിത്രീകരിച്ചതെന്നറിയുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ രണ്ടാഴ്ചയോളം കേരളത്തില്‍ തങ്ങിയിരുന്നു. ലാല്‍ജോസും ഉണ്ണി ആറും ചേര്‍ന്നൊരുക്കുന്ന ഒരു ഭയങ്കര കാമുകന്‍, സലിം ബുഖാരി ചിത്രം എന്നിവയുടെ ചിത്രീകരണം കര്‍വാനുവേണ്ടി നീട്ടുകയായിരുന്നു.
ദുല്‍ഖര്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്ന മഹനദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് താരമെത്തുന്നത്.









0 comments