print edition ആറാം വാർഡിൽ ഭാര്യ, എട്ടാം വാർഡിൽ ഭർത്താവ്: എൽഡിഎഫ് സ്ഥാനാർഥികളായി ദമ്പതികൾ

അമ്പലവയൽ: എടക്കൽ പട്ടികവർഗ ഉന്നതിയിലെ നിഷക്കും ഭർത്താവ് എ രഘുവിനും തദ്ദേശ തെരഞ്ഞെടുപ്പ് ഇപ്പോൾ പൊതുകാര്യം മാത്രമല്ല, "കുടുംബകാര്യം'കൂടിയാണ്. അന്പലവയൽ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളാണ് ഇൗ ദന്പതികൾ. സിപിഐ എം സ്ഥാനാർഥികളാണ് ഇരുവരും. ആറാം വാർഡായ ടൗണിൽനിന്നാണ് നിഷ മത്സരിക്കുന്നത്. ഭർത്താവ് രഘു എട്ടാം വാർഡായ നീർച്ചാലിൽനിന്നും. നിഷ രണ്ടാംതവണയാണ് മത്സരിക്കുന്നതെങ്കിൽ രഘുവിന്റേത് കന്നി മത്സരമാണ്. 2005ൽ നിലവിലെ വാർഡിൽനിന്ന് നിഷ വിജയിച്ചിരുന്നു.
പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സനാണ്. അന്പലവയൽ ടൗണിൽ 13 വർഷമായി ചുമട്ട് തൊഴിലാളിയാണ് രഘു. സിപിഐ എം അന്പലവയൽ ലോക്കൽ കമ്മിറ്റി അംഗവും ആയിരംകൊല്ലി ബ്രാഞ്ച് സെക്രട്ടറിയും എകെഎസ് മീനങ്ങാടി ഏരിയാ സെക്രട്ടറിയുമാണ്. അന്പലവയൽ ജിവിഎച്ച്‌എസ്‌എസ് പിടിഎ പ്രസിഡന്റുമായിരുന്നു. ആദിൽ, അനഘ എന്നിവരാണ് മക്കൾ.









0 comments