മഠത്തില്‍കുറ്റിക്കാരും മണ്ണിന് അവകാശികളായി

പട്ടയം ലഭിച്ച മഠത്തില്‍കുറ്റി വിജയനും ഭാര്യ സുജാതയും
മാന്നാര്‍
കാലങ്ങളായി ഭൂമിയില്‍ അവകാശം ലഭിക്കാത്ത ബുധനൂര്‍ പഞ്ചായത്ത് മഠത്തില്‍കുറ്റി നഗറിലെ 18 കുടുംബങ്ങള്‍ക്കും പട്ടയമായി. 30 വര്‍ഷത്തിലധികമായി രേഖകളൊന്നുമില്ലാതെ പ്രയാസപ്പെടുകയായിരുന്നുവെന്ന് പട്ടയം ലഭിച്ച വിജേഷ് ഭവനത്തിലെ വിജയന്‍ (62) പറഞ്ഞു. പഞ്ചായത്ത് വ്യക്തിയുടെ ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി 18 കുടുംബങ്ങള്‍ക്ക് നാലുസെന്റ് വീതം നല്‍കിയിരുന്നു. ലഭിച്ച ഭൂമിയില്‍ താല്‍ക്കാലിക ഷെഡ് നിര്‍മിച്ചാണ് കുടുംബങ്ങള്‍ കഴിഞ്ഞത്. ഷെഡിന് താല്‍കാലിക നമ്പരിട്ട് പഞ്ചായത്ത് തന്നെങ്കിലും പട്ടയം ഇല്ലാത്തതിനാല്‍ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുംലഭിച്ചിരുന്നില്ല. ദുരിത ജീവിതത്തിന് പരിഹാരം കാണണമെന്നാവശ്യവുമായി പഞ്ചായത്തിന് അപേക്ഷ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു മന്ത്രി സജി ചെറിയാനെയും കലക്ടറെയും സമീപിച്ചതിനെത്തുടർന്ന് 18 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. പട്ടയംലഭിച്ച കുടുംബങ്ങളെല്ലാം നിറഞ്ഞ സന്തോഷത്തിലാണ്. ലൈഫ് പദ്ധതിയില്‍ വീടും നിർമിച്ചു.









0 comments