എകെപിഎ ജില്ലാ സമ്മേളനം

എകെപിഎ ജില്ലാ സമ്മേളനം കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ജില്ലാ സമ്മേളനം കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എസ് മോഹനൻപിള്ള അധ്യക്ഷനായി. വിദ്യാഭ്യാസ പുരസ്കാരം സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി വിതരണംചെയ്‌തു. ബി രവീന്ദ്രൻ, ഹരീഷ്, സന്തോഷ്, ജോണി ജോസഫ്, ഗോപിനാഥപ്പണിക്കർ, എൻ കെ ജോഷി, അനിൽ, ഹേമദാസ്, സാബു എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ ഉദ്ഘാടനംചെയ്തു. ജോണി ജോസഫ് കണക്ക് അവതരിപ്പിച്ചു. അജി ആദിത്യ, കെ ജി മുരളി, സാനി ഭാസ്‌കർ, ഗിരീഷ്, സുരേഷ്, ശ്രീകുമാർ, പ്രകാശ്, എസ് സജു, ഹെൽഗ ജേക്കബ്, മനു ആർ വിജയ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് ഫെയർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി ആർ സുദർശനനും ഫോട്ടോ പ്രദർശനം ഫോട്ടോ ക്ലബ് കോ–- ഓർഡിനേറ്റർ ബൈജുവും ഉദ്ഘാടനംചെയ്തു.









0 comments