'സുഡാനി ഫ്രം നൈജീരിയ' പോസ്റ്റര്‍ ഇറങ്ങി

സൌബിന്‍ ഷാഹിര്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം 'സുഡാനി ഫ്രം നൈജീരിയ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി. ഫെയ്സ്ബുക്കിലൂടെയാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. 'പറവ'യുടെ വിജയത്തിനുശേഷം സൌബിന്‍ അഭിനയിക്കുന്ന ആദ്യചിത്രമാണിത്. സൌബിന്‍ ആദ്യമായി മുഖ്യവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ സക്കറിയയാണ് സംവിധാനം. ഫുട്ബോളിനെ ആസ്പദമാക്കി കഥ പറയുന്ന ചിത്രത്തില്‍ ആഫ്രിക്കന്‍ നടന്‍ സാമുല്‍ അബിയോള റോബിന്‍സണും മുഖ്യവേഷത്തിലെത്തുന്നു. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിക്കുന്നു.









0 comments