'വില്ലന്‍' സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലന്റെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് പൊലീസിന് കണ്ടെത്താനായിട്ടുണ്ട്.അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രം രാമലീലയും തിയേറ്ററില്‍ എത്തിയതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
സിനിമ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ കേരള പൊലീസിലെ സൈബര്‍ വിഭാഗം നടപടികള്‍ ആരംഭിച്ചു. ഒക്ടോബര്‍ 27നാണ് വില്ലന്‍ തിയേറ്ററുകളില്‍ എത്തിയത്.









0 comments