ഇര്‍ഫാന്റെ നായികയായി ദീപിക

ഇര്‍ഫാനും ദീപിക പദുകോണും ജോടികളായ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍. ഇരുവരും ജോടികളാകുന്ന രണ്ടാമത്തെ ചിത്രമാണിത്. വിശാല്‍ ഭരദ്വാജാണ് സംവിധായകന്‍. പ്രെര്‍ണ അറോറയാണ് നിര്‍മാണം. ചിത്രത്തിന് പേരിട്ടിട്ടില്ല. ഫിക്ഷണല്‍ ത്രില്ലറായിരിക്കും. ദീപിക 'പത്മാവതി'യുടെ ചിത്രീകരണവുമായി തിരക്കിലാണ്. അതുകഴിഞ്ഞാല്‍ ഉടന്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷൂജിത് സിര്‍ക്കാറിന്റെ 'പിക്കു'വിലാണ് ഇതിന് മുമ്പ് ദീപികയും ഇര്‍ഫാനും ഒന്നിച്ച് അഭിനയിച്ചത്. വിശാല്‍ സംവിധാനംചെയ്യുന്ന ഇര്‍ഫാന്റെ നാലാമത്തെ ചിത്രമാണ് വരാനിരിക്കുന്നത്. മഖ്ബൂല്‍, 7ഖൂണ്‍ മാഫ്, ഹൈദര്‍ എന്നിവയാണ് മറ്റുചിത്രങ്ങള്‍.









0 comments