സംവിധായകനില്‍ നിന്ന് നായകനിലേക്ക്; സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം 'സുഡാനി ഫ്രം നൈജീരിയ'

കൊച്ചി > ചെറിയ വേഷങ്ങളില്‍ വന്ന് മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. പറവയിലൂടെ സംവിധായകനായ സൗബിന്റെ സംവിധാന ശൈലി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പറവയ്ക്കു ശേഷം അഭിനയത്തിരക്കുകളില്‍ സജീവമായ സൗബിന്‍ നായകനായെത്തുകയാണ്. നവാഗതനായ സക്കറിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലാണ് സൗബിന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിനോടൊപ്പം നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ വിശേഷങ്ങള്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'ക്കു ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനു വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കുന്നത് 'കെ.എല്‍ പത്തി'ലൂടെ ശ്രദ്ധേയനായ മുഹ്‌സിന്‍ പെരാരിയും സംവിധായകന്‍ സകറിയയുമാണ്. റെക്സ് വിജയന്‍ ആണ് സംഗീതം.
വാള്‍ട്ട് ഡിസ്നിയുടെ 'ഡെസ്‌പറേറ്റ് ഹൗസ്വൈവ്‌സ് ആഫ്രിക്ക', 'ടിന്‍സല്‍', എം ടിവിയുടെ 'ഷുഗ' തുടങ്ങിയ ആഫ്രിക്കന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സൗബിനാപ്പം പ്രധാന താരമായി അഭിനയിക്കുന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന 'സുഡാനി'യായാണ് 19കാരനായ റോബിന്‍സണ്‍ വേഷമിടുന്നത്. കോഴിക്കോടും മലപ്പുറത്തുമായി ചിത്രീകരിക്കുന്ന സിനിമ ഫുട്ബോള്‍ പശ്ചാതലത്തിലാണ് ഒരുക്കുന്നത്.









0 comments