പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഹൈദരാബാദ് > ബാഹുബലി നായകന്‍ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന്റെ ജന്‍മദിനത്തിനാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. രാജ്യത്തെമ്പാടുമുള്ള പ്രഭാസിന്റെ ആരാധകര്‍ക്ക് ജന്‍മദിന സമ്മാനമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ബാഹുബലിക്ക് ശേഷം സാഹോ എന്ന ബഹുഭാഷാ ചിത്രവുമായാണ് പ്രഭാസ് വെള്ളിത്തിരയിലെത്തുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് ആകാംക്ഷയുയര്‍ത്തും വിധം പ്രഭാസിന്റെ പാതി മറച്ച മുഖവുമായാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു കുറ്റ കൃത്യം നടന്ന സ്ഥലത്തു നിന്നും പ്രഭാസ് നടന്നു വരുന്നതാണ് പോസ്റ്റര്‍ അനാവണം ചെയ്യുന്നത്. സിനിമയുടെ കഥ, പ്രഭാസിന്റെ കഥാപാത്രം എന്തായിരിക്കും എന്നൊക്കെയുള്ള ആകാംക്ഷ ജനിപ്പിക്കുന്നതാണ് പോസ്റ്റര്‍.
സാഹോയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ശ്രദ്ധ കപുറാണ് സിനിമയില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. ഹിന്ദിയില്‍ ചിത്രീകരിക്കുന്ന പ്രഭാസിന്റെ ആദ്യ സിനിമയാണ് സാഹോ. ഒരേ സമയം തമിഴിലും തെലുങ്കിലും കൂടി ചിത്രീകരണം നടക്കും. അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
രാമോജി ഫിലിം സിറ്റിയില്‍ കൂറ്റന്‍ സെറ്റാണ് സിനിമക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.സുജീത് ആണ് സംവിധായകന്‍. ശങ്കര്‍, എഹ്‌സാന്‍, ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികള്‍. സാഹോയുടെ ആദ്യ ടീസര്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും









0 comments