ദുല്‍ഖറിന്റെ നായികയായി നസ്രിയ തിരിച്ചെത്തുന്നു

മലയാളികളുടെ പ്രിയ താരം നസ്രിയ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ദുല്‍ഖറിന്റെ നായികയായി തിരിച്ചെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റായ് കാര്‍ത്തിക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് നസ്രിയ എത്തുക. നാലു നായികമാരുള്ള ചിത്രത്തിലെ ഒരു നായിക കാഥാപാത്രത്തെ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചിട്ടുണ്ട്. അതേസമയം, ഈ പ്രൊജക്ടിന് ഒപ്പുവെക്കുന്നതിനെ സംബന്ധിച്ച് താരം ഇതു വരെയും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
സലാല മൊബൈല്‍സ്, സംസാരം അരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ജലി മേനോന്‍ ചിത്രത്തില്‍ നസ്രിയ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.









0 comments