'കസവു ഞൊറിയുമൊരു പുലരി'; ഉദാഹരണം സുജാതയിലെ അദ്യഗാനം പുറത്തിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2017, 09:18 AM | 0 min read

മഞ്‌ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഉദാഹരണം സുജാത'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബലായ 'മ്യൂസിക്247' ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഡി സന്തോഷ് രചിച്ചിരിക്കുന്ന 'കസവു ഞൊറിയുമൊരു പുലരി' എന്ന് തുടങ്ങുന്ന പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിറ്റുകളുടെ സംഗീത സംവിധായകനായ ഗോപി സുന്ദറാണ്. ഗായത്രി വര്‍മ്മ ഗാനം ആലപിച്ചിരിക്കുന്നു.

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം നിര്‍വഹിച്ച 'ഉദാഹരണം സുജാത'യില്‍ മഞ്‌ജു വാര്യര്‍ക്കൊപ്പം നെടുമുടി വേണു, മംത മോഹന്‍ദാസ്, ജോജു ജോര്‍ജ്, അനശ്വര, അലെന്‍സിയര്‍, സുധി കോപ്പ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടും നവീന്‍ ഭാസ്‌കറും ചേര്‍ന്നാണ്. ഛായാഗ്രഹണം മധു നീലകണ്‌ഠനും ചിത്രസംയോജനം മഹേഷ് നാരായണനും നിര്‍വഹിച്ചിരിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നാണ് ദി സീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home