ബുക്ക് മൈ ഷോയിൽ ‘ബോഗയ്‌ന്‍വില്ല’ വസന്തം; 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 09:30 AM | 0 min read

കൊച്ചി > റോയ്സായി കുഞ്ചാക്കോ ബോബനും റീതുവായി ജ്യോതിർമയിയും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ‘ബോഗയ്‌ന്‍വില്ല’യ്ക്ക് ബുക്ക് മൈ ഷോയിൽ വമ്പൻ ബുക്കിങ്. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. ഓരോ മണിക്കൂറിലും അയ്യായിരത്തിനടുത്ത് ടിക്കറ്റ് ബുക്കിംഗും ലഭിച്ചുകൊണ്ടിരിക്കുന്നു.

വിവിധ തിയേറ്ററുകളിലായി അമ്പതിലേറെ എക്സ്‍ട്രാ ഷോകളും ചാർട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയിൽ സിനി പോളിസ്, ജി സിനിമാസ്, സെൻട്രൽ ടാക്കീസ്, പിവിആർ, വനിത, പത്മ, ഷേണായീസ് തിയേറ്റ‍ർ സ്ക്രീനുകളിൽ രാത്രിയിലും ഹൗസ് ഫുൾ ഷോകളാണ് നടക്കുന്നത്.

അമൽ നീരദിന്‍റെ സ്റ്റൈലിഷ് മേക്കിങും, അതിദൂരൂഹവും ഏവരേയും പിടിച്ചിരുത്തുന്നതുമായ ലാജോ ജോസിന്‍റെ കഥപറച്ചിൽ മിടുക്കും, ഒപ്പം ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ സമാനതകളില്ലാത്ത പ്രകടനമികവുമാണ് 'ബോഗയ്‌ന്‍വില്ല'യുടെ ഹൈലൈറ്റ്. ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്കുള്ള മടങ്ങിവരവ് ജ്യോതിർമയി ഗംഭീരമാക്കിയിട്ടുണ്ട്. അതോടൊപ്പം ആനന്ദ് സി ചന്ദ്രൻ ഒരുക്കിയ ദൃശ്യങ്ങളും സുഷിൻ ശ്യാമിന്‍റെ സംഗീതവും വിവേക് ഹർഷന്‍റെ എഡിറ്റിംഗുമെല്ലാം സിനിമയോട് ചേർന്ന് നീങ്ങുന്നതാണ്.  

വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്. അമൽ നീരദിന്‍റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണ് ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

Home