‘റീതു’വിന്റെ ലോകം; ബോഗെയ്‌ൻവില്ലയുടെ ടീസർ പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 06:41 PM | 0 min read

കൊച്ചി > അമൽ നീരദ്‌ സംവിധാനം ചെയ്യുന്ന ബോഗെയ്‌ൻ വില്ലയുടെ ടീസർ പുറത്ത്‌. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരാണ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ജ്യോതിർമയി അവതരിപ്പിക്കുന്ന റീതു എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്‌ ബോഗെയ്‌ൻവില്ലയുടെ കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്‌ എന്ന സൂചന ടീസർ തരുന്നുണ്ട്‌. കുഞ്ചാക്കോ ബോബൻ റോയ്സ് തോമസെന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഫഹദ് ഫാസിൽ ഡേവിഡ് കോശിയെന്ന പൊലീസ്‌ ഉദ്യോഗസ്ഥനായും വേഷമിടുന്നു.

സിനിമയിലേതായി പുറത്തിറങ്ങിയ ‘സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾക്ക് ശേഷമാണ്‌ ഇപ്പോൾ സിനിമയുടെ ടീസറും റിലീസ്‌ ചെയ്തിരിക്കുന്നത്‌. സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്‌മപർവ്വ'ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്‌ൻവില്ല'.  ഒക്‌ടോബർ 17നാണ്‌ സിനിമയുശട റിലീസ്‌.

കുഞ്ചാക്കോ ബോബനും അമൽ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്.

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്‌മപർവ്വം’ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്‌ൻവില്ലയുടേയും ഛായാഗ്രാഹകൻ.

അമൽ നീരദ് പ്രൊഡക്ഷൻസിൻറേയും ഉദയ പിക്ചേഴ്സിൻറേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.



deshabhimani section

Related News

View More
0 comments
Sort by

Home