‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’; ഇന്ത്യയിലെ തീയറ്ററുകളിൽ നവംബറിൽ റിലീസ്‌ ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 12:48 PM | 0 min read

കൊച്ചി > 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ രാജ്യവ്യാപകമായി റിലീസ്‌ ചെയ്യും. റാണാ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ വിതരണം ചെയ്യുന്ന ഈ ചിത്രം രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദർശനങ്ങൾക്ക് ശേഷമാണ് ചിത്രം ഓൾ ഇന്ത്യയിൽ തീയേറ്റർ റിലീസിനൊരുങ്ങുന്നത്.

കാൻ ഫിലിം ഫെസ്റ്റിവൽ മുതൽ ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നേരത്തെ ചിത്രം സെപ്‌തംബർ 21ന്‌ കേരളത്തിലെ തീയറ്ററുകളിൽ റിലീസ്‌ ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home