ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 01:05 PM | 0 min read

കൊച്ചി > ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി, പിന്നീട്‌ സഹനടനും നായകനുമൊക്കെയായി മാറിയ ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പണി’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ഒക്‌ടോബർ 24നാണ്‌ ചിത്രം തീയറ്ററുകളിലേക്കെത്തുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ജോജു ജോർജ്‌ തന്നെയാണ്‌ സിനിമയിലെ പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കുന്നത്‌. അഭിനയയാണ് സിനിമയിലെ നായികയുടെ വേഷം കൈകാര്യം ചെയ്യുന്നത്‌. പത്ത്‌ വർഷങ്ങൾക്ക്‌ ശേഷമാണ്‌ അഭിനയ വീണ്ടും മലയാള സിനിമയുടെ ഭാഗമാവുന്നത്‌. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവരാണ്‌ സിനിമയിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

110 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങായിരുന്നു ‘പണി’ വൻ മുതൽ മുടക്കിലാണ്‌ നിർമിച്ചിരിക്കുന്നത്‌. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സിനിമയുടെ സംഗീതം. ക്യാമറ: വേണു ഐഎസ്‌സി, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്റണി.



deshabhimani section

Related News

View More
0 comments
Sort by

Home