മണിരത്നം- കമൽ ഹാസൻ ചിത്രം "തഗ് ലൈഫ്' പൂർത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 03:31 PM | 0 min read

ചെന്നൈ > 37 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന 'തഗ് ലൈഫ്' ചിത്രീകരണം പൂർത്തിയായി. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ തുടങ്ങിയവർ അഭിനയിക്കുന്നു. ചിമ്പുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമാതാക്കൾ ഔദ്യോ​ഗികമായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കമൽ ഹാസന്റെ രാജ്കമൽ ഫിലിംസിനൊപ്പം മണി രത്നത്തിൻറെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിൻറെ റെഡ് ജയൻറ് മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എ ആർ റഹ്‌മാനാണ് സം​ഗീതം. എഡിറ്റിങ്: ശ്രീകർ പ്രസാദ്. ഛായാഗ്രാഹകൻ: രവി കെ ചന്ദ്രൻ. അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർഒ: പ്രതീഷ് ശേഖർ.



deshabhimani section

Related News

View More
0 comments
Sort by

Home