നാനി ചിത്രം ‘സൂര്യാസ്‌ സാറ്റർഡേ' 100 കോടി ക്ലബിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 12:05 PM | 0 min read

ഹൈദരാബാദ്‌ > തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി വിവേക് ആത്രേയ ഒരുക്കിയ ‘സൂര്യാസ്‌ സാറ്റർഡേ' എന്ന ചിത്രം 100 കോടി ക്ലബ്ബിൽ. ലോകവ്യാപകമായി റിലീസ്‌ ചെയ്ത ചിത്രം ഇപ്പോൾ തീയറ്ററിൽ മൂന്ന്‌ ആഴ്‌ച പൂർത്തിയാക്കുകയാണ്‌. ഡിവിവി എന്റർടെയ്ൻമെന്റ്‌ നിർമിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ്‌ കേരളത്തിൽ വിതരണം ചെയ്തത്‌. എസ്‌ ജെ സൂര്യ, പ്രിയങ്ക മോഹൻ എന്നിവർ ചിത്രത്തിലെ മറ്റ്‌ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശ മാർക്കറ്റിലും കളക്ഷനിൽ മികച്ച വർധനവാണ് ചിത്രത്തിനുണ്ടായത്. വടക്കേ അമേരിക്കയിൽ 2.48 ദശലക്ഷം കളക്ഷൻ നേടാൻ ചിത്രത്തിനായി. ഇതോടെ വടക്കേ അമേരിക്കയിൽ നാനിയുടെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്‌ സൂര്യാസ്‌ സാറ്റർഡേ. ദസറയ്ക്ക് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന നാനിയുടെ രണ്ടാമത്തെ ചിത്രമാണിത്.

മുരളി ജി ആണ്‌ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. സംഗീതം-: ജേക്‌സ് ബിജോയ്, എഡിറ്റിംഗ്-: കാർത്തിക ശ്രീനിവാസ് ആർ.



deshabhimani section

Related News

View More
0 comments
Sort by

Home