കരയിലും കടലിലും അടി; ‘കൊണ്ടൽ' ട്രെയിലെർ പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 07:40 PM | 0 min read

കൊച്ചി > ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ' ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ സിനിമയുടെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ റിലീസ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്ലറും പുറത്ത് വന്നിരിക്കുകയാണ്. ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ടീസറിലെ പൊലെ തന്നെ ഈ ട്രയിലറിന്റെയും ഹൈലൈറ്റ്.

ആർഡിഎക്സിന് ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. കന്നഡ താരം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോനാണ്‌. സാം സി എസ് ആണ്‌ സംഗീതം, എഡിറ്റർ- ശ്രീജിത്ത് സാരംഗ്.



deshabhimani section

Related News

View More
0 comments
Sort by

Home