സൈജു ശ്രീധരൻ മഞ്ജു വാര്യർ ഒരുമിക്കുന്ന ഫൂട്ടേജ് ഇന്നു മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 02:25 AM | 0 min read


കൊച്ചി : സൈജു ശ്രീധരൻ -മഞ്ജു വാര്യർ ഒരുമിക്കുന്ന ’'ഫൂട്ടേജ് ‘' ഇന്നു മുതൽ മൂവിബക്കറ്റ് പ്രദർശനത്തിനെത്തിക്കുന്നു. ഓഗസ്റ്റ് രണ്ടിന് റിലീസിന് ഒരുങ്ങിയ ഫൂട്ടേജ്,വയനാട് ദുരന്തം മൂലമാണ് നീട്ടിവെച്ചത്. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണംഷിനോസ് നിർവ്വഹിക്കുന്നു.കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്,സൂരജ് മേനോന്‍,ലൈൻ പ്രൊഡ്യൂസർ-അനീഷ് സി സലിം,ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു,

എഡിറ്റര്‍-സൈജു ശ്രീധരന്‍,പ്രൊഡക്ഷൻ കണ്‍ട്രോളർ-കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് -രമേശ് സി പി, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്,സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രിനിഷ് പ്രഭാകരന്‍,അസോസിയേറ്റ് എഡിറ്റർ -ആൾഡ്രിൻ ജൂഡ്, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പോസ്റ്റേഴ്സ് -എസ്തറ്റിക് കുഞ്ഞമ്മ,മാർക്കറ്റിംഗ്-ഹൈറ്റ്സ്,പി ആർ ഒ : എ എസ് ദിനേശ്.



deshabhimani section

Related News

View More
0 comments
Sort by

Home