പ്രധാന വേഷത്തിൽ ഹാഷിറും ടീമും; വാഴ 2 പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 03:48 PM | 0 min read

തിയറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്ന കോമഡി ഡ്രാമ വാഴയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. വാഴയുടെ തിരക്കഥാകൃത്ത് വിപിൻദാസാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. വാഴ 2 ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് എന്ന പേരിലാണ് രണ്ടാം ഭാ​ഗം ഒരുങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ താരമായ ഹാഷിറും ടീമുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വാഴ ബയോപിക് ഓഫ് ബില്യൺ ബോയ്സ് എന്ന പേരിലാണ് ആദ്യ ചിത്രം ഇറങ്ങിയത്. ഹാഷിർ, അജിൻ ജോയ്, വിനായക്, അലൻ എന്നിവരടങ്ങിയ ടൈറ്റിൽ പോസ്റ്ററാണ് വിപിൻദാസ് പങ്കുവച്ചത്.

വാഴയ്ക്ക് നിറഞ്ഞ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രതികരണം പുതിയ പ്രതിഭകളുമായി വീണ്ടും മുന്നോട്ട് പോകാൻ എന്നെ ശരിക്കും പ്രചോദിപ്പിച്ചു. വാഴ II - ബയോപിക് ഓഫ് എ ബില്യൺ ബ്രോസിൻ്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്- വിപിൻദാസ് സോഷ്യൽമീഡിയയിൽ കുറിച്ചു. നവാ​ഗതനായ ആനന്ദ് മേനോൻ സംവിധാനം ചെയ്ത ചിത്രം ആ​ഗസ്ത് 15നാണ് തിയറ്ററുകളിലെത്തിയത്. സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ് ബോയ്, അനുരാജ് ഒ.ബി, അമിത് മോഹൻ രാജേശ്വരി, ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home