'സംഭവ സ്ഥലത്ത് നിന്നും' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 06:15 PM | 0 min read

കൊച്ചി > സിന്റോ ഡേവിഡ്‌ സംവിധാനം ചെയ്തു ഡയാന ഹമീദ്, സിൻസീർ  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സംഭവ സ്ഥലത്ത്  നിന്നും' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ ടോവിനോ തോമസ്സിന്റ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജോ തട്ടിൽ, ജോമോൻ ജോസ്, ജോയ് കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്‌  എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ  ഒരുക്കിയത്.

പ്രമോദ് പടിയത്ത്,സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത,  ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, രേഷ്മ ആർ നായർ,  ഷിബു ലാസർ, അഖിലേഷ് തയ്യൂർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ തുടങ്ങിയവർക്കൊപ്പം സംവിധായകൻ ലാൽ ജോസും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സരീഷ് പുളിഞ്ചേരി,അഖിലേഷ് തയ്യൂർ, ജോമോൻ ജോസ് എന്നിവരുടെ വരികൾക്ക് ജിനു വിജയൻ,അജയ് ജോസഫ് ,ഡെൻസിൽ എം വിൽസൻ, പീറ്റർ വർഗീസ് എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ആലാപനം : മധു ബാലകൃഷ്ണൻ, ചിത്ര അരുൺ, സ്റ്റാർ സിംഗർ താരം അരവിന്ദ് നായർ ,സരീഷ് പുളിഞ്ചേരി, പ്രമോദ് പടിയത്ത്. ഛായാഗ്രഹണം: അനീഷ് അർജുനൻ, പശ്ചാത്തലസംഗീതം: ജിനു വിജയൻ, കലാ സംവിധാനം: ജെയ്സൺ ഗുരുവായൂർ,  ചമയം: സുന്ദരൻ ചെട്ടിപ്പടി.



deshabhimani section

Related News

View More
0 comments
Sort by

Home