ജിത്തു ജോസഫ് - ബേസിൽ ടീമിന്റെ "നുണക്കുഴി' ആഗസ്ത് 15ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 08:33 PM | 0 min read

ജിത്തു ജോസഫ് സംവിധാനം ചെയ്ത് ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും പ്രധാനവേഷത്തിലെത്തുന്ന 'നുണക്കുഴി' റിലീസിനൊരുങ്ങുന്നു. ആ​ഗസ്ത് 15ന് ചിത്രം തിയറ്ററുകളിലെത്തും. ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു.

സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. സാഹിൽ എസ് ശർമ്മയാണ് സഹ നിർമാതാവ്. അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്‌, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. 'ട്വെൽത്ത് മാൻ', 'കൂമൻ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ&മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
 



deshabhimani section

Related News

View More
0 comments
Sort by

Home