ആ സംഭവം എന്നെ മുഴുക്കുടിയനാക്കി, വിഷാദത്തിലേക്ക് പോയി; ആമിർ ഖാൻ

മുംബൈ: ആദ്യ ഭാര്യ റീന ദത്തയിൽ നിന്നുള്ള വിവാഹമോചനം തനിക്ക് ഏൽപ്പിച്ച വൈകാരികവും മാനസികവുമായ ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ആമിർ ഖാൻ. താൻ കടന്നുപോയ ഇരുണ്ട കാലഘട്ടങ്ങളിൽ ഒന്ന് എന്നായിരുന്നു ഈ ഘട്ടത്തെ ആമിർ വിശേഷിപ്പിച്ചത്.
2002ലുണ്ടായ ഈ വിവാഹമോചനം അമിത മദ്യപാനത്തിലേക്കും വിഷാദത്തിലേക്കും നയിച്ചെന്ന് ആമിർ പറഞ്ഞു. റീനയും ഞാനും വേർപിരിഞ്ഞ ആ ദിവസം ഒരു കുപ്പി മദ്യം മുഴുവൻ ഞാൻ കുടിച്ചുതീർത്തു. അടുത്ത ഒന്നര വർഷത്തേക്ക് എല്ലാ ദിവസവും ഞാൻ മദ്യപിക്കുപമായിരുന്നു. ഇതിനിടയിൽ ഒരു ദിവസം പോലും ഞാൻ ഉറങ്ങിയില്ല. കുടിച്ച് കുടിച്ച് എന്റെ ബോധം പോകുമായിരുന്നു. ഞാൻ സ്വയം ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു- ആമിർ പറഞ്ഞു.
“അന്ന് ഝാൻ ജോലി പോലും ചെയ്തിരുന്നില്ല. ആരെയും കാണാനും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അതേ വർഷം, 'ലഗാൻ' റിലീസ് ചെയ്തു. ഒരു പത്രവാർത്തയിൽ എന്നെ 'മാൻ ഓഫ് ദി ഇയർ, ആമിർ ഖാൻ' എന്ന് പരാമർശിച്ചു. അത് വളരെ വിരോധാഭാസമായാണ് എനിക്ക് തോന്നിയത്. അദ്ദേഹം പറഞ്ഞു.
ആമിറിന്റെയും റീനയുടെയും കൗമാരപ്രായത്തിലാണ് അവർ പ്രണയിക്കാൻ തുടങ്ങിയത്. അന്നവർ അയൽക്കാരായിരുന്നു. ആമിറിന്റെ ആദ്യ സിനിമയായ 'ഖയാമത്ത് സെ ഖയാമത്ത് തക്'ൽ റീനാ ദത്ത ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 16 വർഷമാണ് ഇരുവരുടേയും ദാമ്പത്യജീവിതം നിലനിന്നത്. ഇവർക്ക് ജൂനൈദ്, ഐറ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
0 comments