രാജമൗലി ചിത്രത്തിൽ ‘കുംഭ’യായി പൃഥ്വിരാജ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

kumbha
വെബ് ഡെസ്ക്

Published on Nov 07, 2025, 12:44 PM | 1 min read

കൊച്ചി: മഹേഷ് ബാബു- എസ് എസ് രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. കുംഭ എന്ന കഥാപാത്രം നെ​ഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രഞ്ജനാണെന്നും റിപ്പോർട്ട് ഉണ്ട്.


‘‘കുംഭയെ അവതരിപ്പിക്കുന്നു... ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര കളി ആരംഭിച്ചു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി.’’–ഫസ്റ്റ്ലുക്ക് പങ്കുവച്ച് പൃഥ്വിരാജ് ഇങ്ങനെ കുറിച്ചു.




എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവിൽ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരുന്നു. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.


പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.













deshabhimani section

Related News

View More
0 comments
Sort by

Home