മുംബൈ ലോക്കൽ ട്രെയിൻ പ്രമോഷനിൽ ആദ്യമായി ഒരു മലയാളി താരം; ആഘോഷമാക്കി മുംബൈ മലയാളികള്‍

coolie saubin shahir.png
വെബ് ഡെസ്ക്

Published on Aug 18, 2025, 12:41 PM | 1 min read

മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിൻ പ്രൊമോഷൻ പോസ്റ്റരുകളിൽ ആദ്യമായി ഇടം നേടി മലയാളി താരം സൗബിൻ ഷാഹിർ. രജനീകാന്ത് നായകനായി എത്തിയ ബ്രഹ്മാണ്ഡചിത്രമായ കൂലിയുടെ പ്രചാരണത്തിന്റെ ഭാ​ഗമായെത്തിയ സൗബിൻ ഷാഹിറിന്റെ ചിത്രം പതിച്ച പോസ്റ്ററുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പോസ്റ്ററുകൾ പതിച്ച ട്രെയിനുകളോടൊപ്പം സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ആഘോഷിക്കുകയാണ് മുംബൈ മലയാളികൾ. ഒരു മലയാളി താരത്തിന് ബോളിവുഡിന്റെ തലസ്ഥാനത്ത് ഇത്തരത്തിൽ ലഭിച്ച സ്വീകാര്യതയിൽ ആവേശത്തിലാണ് മലയാളികൾ. മുംബൈയിലെ വെസ്റ്റേൺ, സെൻട്രൽ എസി ലോക്കൽ ട്രെയിനുകളിൽ പോസ്റ്ററുകൾ നിറഞ്ഞിരുന്നു.


കൂലിയുടെ പ്രചാരണത്തിന് മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിപുലമായ രീതികളാണ് നിർമാതാക്കൾ സ്വീകരിച്ചത്. അമസോൺ ഇന്ത്യ നടത്തിയ ഓൺ-പാക്കേജ് പരസ്യ കാമ്പെയ്‌ൻ വഴി ബംഗളൂരു, ഹൈദരാബാദ്, ദില്ലി, മുംബൈ, പൂനെ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിലെ 4 ലക്ഷത്തിലധികം ഡെലിവറി ബോക്‌സുകൾ സിനിമാറ്റിക് ടച്ച്പോയിന്റുകളാക്കി. ഉപഭോക്താക്കൾക്കായി പ്രത്യേകമായി തയ്യാറാക്കിയ കൂലി ബാഡ്ജും ഉൾപ്പെടുത്തിയിരുന്നു.


രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രമായ കൂലി റിലീസ് ചെയ്ത് നാലാം ദിവസം പിന്നിടുമ്പോൾ, ഇന്ത്യയിൽ നിന്നും ചിത്രം മികച്ച കളക്ഷനാണ് നേടുന്നതെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ. ആദ്യ ദിവസം മികച്ച തുടക്കം കുറിച്ചെങ്കിലും തുടർന്ന് കളക്ഷനിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. നാല് ദിവസങ്ങളിൽ സിനിമയുടെ ആകെ കളക്ഷൻ 194.25 കോടി രൂപയായി.



deshabhimani section

Related News

View More
0 comments
Sort by

Home