പുതിയ മുഖങ്ങളും കഥയും കഥാപശ്ചാത്തലവുമായി 'പണി 2'; സ്ഥിരീകരിച്ച് ജോജു

കൊച്ചി : ആക്ഷൻ ചിത്രം 'പണി'യുടെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ 'പണി 2' പ്രഖ്യാപനവുമായി നടനും സംവിധായകനുമായ ജോജു ജോർജ്. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ 'പണി 2' എത്തുമെന്ന് ജോജു വ്യക്തമാക്കി. അതിനൊപ്പം ആദ്യ ഭാഗത്തോട് ഇതിന് നേരിട്ടൊരു ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്.
'പണി 2'ന്റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്, ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. ചിത്രത്തിൽ കഥ, ലൊക്കേഷൻ, ആർട്ടിസ്റ്റുകൾ എല്ലാം പുതിയതായിരിക്കും. പണിയുടെ തുടർച്ച ആയിരിക്കില്ല പണി 2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് - ജോജു പറഞ്ഞു.
പണി രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ലെന്നും പണി ജോണറിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നുവെന്നും ജോജു പറഞ്ഞു. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ചിത്രം ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ജോജു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. പി ആർ ഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്.







0 comments