എമ്പുരാനും വീര ധീര സൂരനും: ഈയാഴ്ചയിലെ ഒടിടി റിലീസുകൾ

വിജയകരമായ തിയറ്റർ റിലീസിനു ശേഷം എമ്പുരാനടക്കമുള്ള ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. നാളെ മുതലാണ് എമ്പുരാൻ ഒടിടിയിലെത്തുന്നത്. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. മാർച്ച് 27നാണ് ആഗോള വ്യാപകമായി എമ്പുരാൻ തിയറ്ററിലെത്തിയത്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന സിനിമയായും മാറി. തിയറ്ററിലെത്തി ഒരു മാസം പൂർത്തിയാവും മുമ്പാണ് ഒടിടി റിലീസ്.
വീര ധീര സൂരൻ
അരുൺ കുമാറിന്റെ സംവിധാനത്തിൽ വിക്രം നായകനായി പുറത്തിറങ്ങിയ വീര ധീര സൂരൻ 24ന് ഒടിടിയിലെത്തും. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സിദ്ദിഖ് എന്നിവർ അഭിനയിച്ച ചിത്രം ആമസോൺ പ്രൈമിലാണ് കാണാൻ സാധിക്കുക.
ജുവൽ തീഫ് - ദ ഹെയ്സ്റ്റ് ബിഗിൻസ്
സെയ്ഫ് അലി ഖാൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജുവൽ തീഫ്. റോബി ഗ്രൂവൽ, കൂക്കി ഗുലാട്ടി എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിൽ നികിത ദത്തസ കുനാൽ കപൂർ എന്നിവരും വേഷമിടുന്നു. ചിത്രം 25 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
യൂ: സീസൺ 5
അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സീരീസ് യൂ വിന്റെ അഞ്ചാം സീസൺ 24 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. പത്ത് എപ്പിസോഡുകളുള്ള അവസാന സീസണാണ് സ്ട്രീം ചെയ്യുന്നത്. പെൻ ബാഡ്ജ്ലി, ഷാർലോട്ട് റിച്ചി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
അയ്യന മാനെ
കന്നഡ സസ്പെൻസ് മിസ്റ്ററിയായ അയ്യന മാനെ സീ5 ലൂടെ ഏപ്രിൽ 25 മുതൽ സ്ട്രീം ചെയ്യും.
ഹാവോക്
ഗാരെത് ഇവാൻ സംവിധാനം ചെയ്ത് ടോം ഹാർഡി, ജെസി മെയ് ലി, തിമോത്തി ഓലിഫന്റ് എന്നിവർ അഭിനയിച്ച ചിത്രം ഏപ്രിൽ 25 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.









0 comments