ഈ ആഴ്ചത്തെ ഒടിടി റിലീസ് കലക്കും: ജനപ്രിയ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

ott dude
വെബ് ഡെസ്ക്

Published on Nov 12, 2025, 11:21 AM | 2 min read

കൊച്ചി: ആ​ഗ്രഹിച്ചിട്ടും തിയേറ്ററിൽ കാണാൻ കഴിയാതെ പോയ ചിത്രങ്ങളുണ്ടോ..? എന്നാൽ ഈ ആഴ്ച നിങ്ങൾക്കുള്ളതാണ്. തിയേറ്ററിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഒരുപിടി ചിത്രങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്യൂഡ് ആണ് ഈ വാരം ഒടിടിയിൽ പുറത്തിറങ്ങുന്ന പ്രധാന സിനിമകളിൽ ഒന്ന്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. നവംബർ 14 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.


മാരി സെൽവരാജ് ചിത്രമായ ബൈസണും ഈ വാരം ഒടിടിയിൽ എത്തും. നവംബർ 21 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് സിനിമയുടെ സ്ട്രീമിങ് അവകാശം നേടിയത്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിച്ചിരുന്നു.


തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് സിനിമയൊരുക്കിയ സെന്ന ഹെ​ഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് അവിഹിതം. ഒക്ടോബർ 10 ന് തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായവും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലിസീനൊരുങ്ങുകയാണ്. ജിയോ ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. നവംബര്‍ 14ന് അവിഹിതം സ്ട്രീമിങ് ആരംഭിക്കും.


സിദ്ദു ജൊന്നലഗദ്ദ, ശ്രീനിധി ഷെട്ടി, റാഷി ഖന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നീരജ കോണ ഒരുക്കിയ 'തെലുസു കാത' നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെ തന്നെയാണ് ഈ സിനിമയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.


അക്ഷയ് കുമാർ ചിത്രമായ ജോളി എൽഎൽബി ത്രീയും ഈ വാരം ഒടിടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സുഭാഷ് കപൂർ ഒരുക്കിയ സിനിമയിൽ അർഷാദ് വാർസിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നു. നവംബർ 14ന് ചിത്രം ഒടിടിയിലെത്തും.


കിരൺ അബ്ബാവാരം നായകനായി എത്തിയ 'കെ റാമ്പ്' ആണ് ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രം.ആഹാ വീഡിയോയിലൂടെയാണ് സിനിമ നവംബർ 15 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.


ഷെഫാലി ഷാ, ഹുമ ഖുറേഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസാണ് ഡൽഹി ക്രൈം സീസൺ 3. കഴിഞ്ഞ ദിവസം സീരിസിന്റെ ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ 13 ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും.


മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരിസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടി റിലീസിനൊരുങ്ങുന്നു. ഒരു പൊലീസ് സ്റ്റേഷന് ചുറ്റുമുള്ള അസാധാരണ സംഭവങ്ങളുടെ നർമ്മരൂപത്തിലുള്ള അന്വേഷണമായിരിക്കും ഈ പരമ്പരയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സൈജു എസ്എസ് ആണ് 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സംവിധാനം ചെയ്യുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിങ് പാർട്ണർ. നവംബർ 14 ന് രാത്രി 12 മണി മുതൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് സീ5 ൽ കാണാം.


ഒട്ടേറെ ആരാധകരുള്ള ഒരു പരമ്പരയാണ് ഫാമിലി മാൻ. 2019 ലാണ് ഫാമിലി മാൻ സീരിസ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സീരിസിന്റെ മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുകയാണ്. നവംബർ 21 മുതൽ ആമസോൺ പ്രൈമിലൂടെ സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കും.










deshabhimani section

Related News

View More
0 comments
Sort by

Home