ഓഫീസർ ഓൺ ഡ്യൂട്ടി ഒടിടി റിലീസിന്

കൊച്ചി : തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 20 മുതൽ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ഫെബ്രുവരി 20നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രം നവാഗതനായ ജിത്തു അഷ്റഫ് ആണ് സംവിധാനം ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാര്യർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.









0 comments